റകിടങ്ങൂര്: കോട്ടയം റവന്യൂജില്ലാ ശാസ്ത്ര-ഗണിതശാസ്ത്രം-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേള കിടങ്ങൂരിലെ മൂന്നു സ്കൂളുകളിലായി ആരംഭിച്ചു. കിടങ്ങൂര്‍ എയ്ഡഡ് യുപി സ്കൂള്‍, സെന്റ് മേരീസ് എച്ച്എസ്എസ്, എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലായി മത്സരങ്ങള്‍ പുരോഗമിക്കുന്നു. സ്ഥലപരിമിതി മത്സരാര്‍ത്ഥികളെ ഏറെ വിഷമിപ്പിച്ചു. മേളയുടെ മുന്നൊരുക്കത്തിലെ പാളിച്ചയാണ് ഇത് സംഭവിക്കാന്‍ ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇടുങ്ങിയ വരാന്തയില്‍ തടി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മത്സര വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ വളരെ അടുപ്പിച്ച് ഇരുത്തിയതുവഴി ഉപകരണങ്ങള്‍കൊണ്ട് മത്സരാര്‍ത്ഥികള്‍ക്ക് പരിക്ക് സംഭവിച്ചു. പരാതികള്‍ മേളയുടെ നിറം കൊടുത്തി. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: