ഗുഡ്ഗാവ്: രാജ്യത്തെ മദ്രസകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ അദ്ധ്യാപകന്മാരുടെ സാന്നിധ്യം സംശയകരമാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
മദ്രസകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. വിദേശത്തുനിന്നുള്ള അദ്ധ്യാപകരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബര്‍ദ്വാനിലെ മദ്രസയില്‍ ബംഗ്ലാദേശ് പൗരനെ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാജ്നാഥ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: