രാമചന്ദ്രന്‍ കര്‍ത്താ അന്തരിച്ചു

Friday 14 November 2014 2:32 am IST

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും പ്രചാരകനും കൊച്ചി മഹാനഗര്‍ സംഘചാലകുമായിരുന്ന എറണാകുളം ചേരാനല്ലൂര്‍ അകത്തൂട്ട് മഠപ്പാട്ട് കെ. രാമചന്ദ്രന്‍ കര്‍ത്ത (89)അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പി.പരമേശ്വരനൊപ്പം സംഘപ്രചാരകനായി പ്രവര്‍ത്തനത്തിലെത്തിയ രാമചന്ദ്രന്‍ കര്‍ത്താ എറണാകുളം വിഭാഗ് കാര്യവാഹ്, സംഘചാലക് തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചശേഷവും സജീവ സംഘപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിരുന്നത്. പാലാ മീനച്ചില്‍ ചെച്ചേരില്‍ മഠം കര്‍ത്താ കുടുംബാംഗമായിരുന്ന രാമചന്ദ്രന്‍ കര്‍ത്തയുടെ ഭാര്യ ശാരദക്കുഞ്ഞമ്മ എറണാകുളം, ചേരാനല്ലൂര്‍ അകത്തൂട്ട് മഠപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ഗരിജ, സതീഷ് ചന്ദ്രന്‍ (റബര്‍ബോര്‍ഡ് മച്ചേരി), ഗിരീഷ് ചന്ദ്രന്‍ (ബിസിനസ്), ഭാഗ്യലക്ഷമി. പത്മജ. മരുമക്കള്‍: ചന്ദ്രന്‍, ജയലക്ഷമി (അമൃത ഇന്‍സ്റ്റിറ്റിയൂട്ട്, ഇടപ്പള്ളി), വിനോദ് (ആര്‍ഡിഎസ്), പാര്‍വ്വതി (ബിസിനസ്), സന്തോഷ് (ആര്‍ഡിഎസ് ലിമിറ്റഡ്). സഹോദരന്മാര്‍: ഭാസ്‌ക്കരന്‍ കര്‍ത്ത, സരസ്വതി തമ്പാട്ടി, പരേതനായ ജനാര്‍ദ്ദനന്‍ കര്‍ത്ത. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. സംസ്‌കാര ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍, എംഎല്‍എ ഹൈബി ഈഡന്‍, സഹപ്രാന്തകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്‍, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍, സീമാജന കല്യാണ്‍ സമിതി അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കുരുക്ഷേത്ര പ്രകാശന്‍ ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മുതിര്‍ന്ന പ്രചാരക് സദന്‍കുമാര്‍, വിഭാഗ് പ്രചാരക് വി.എന്‍. ദിലീപ് കുമാര്‍, വിഭാഗ് ബൗദ്ധിക് പ്രമുഖ് എം.ആര്‍. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാനസമതി അംഗം ക്യാപ്റ്റന്‍ സുന്ദരം തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.