കൊച്ചി: മിഷന് കൊച്ചി അമലഭാരതം അമൃത മുതല്‍ വൈറ്റില വരെ ശുചീകരിച്ചു. നഗരസഭയുടെ മിഷന് കൊച്ചിയുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠത്തിന്റെ അമലഭാരതം പ്രവര്‍ത്തകര്‍ ഇടപ്പള്ളി അമ്യത ആശുപത്രി മുതല്‍ വൈറ്റില വരെ 10 കിലോമീറ്റര്‍ ദൂരം ശുചിയാക്കി.
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികളും, ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, ബ്രഹ്മചാരികള്‍, അമ്മയുടെ ഭക്തര്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തിയഞ്ഞൂറോളം സന്നദ്ധസേവകര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. ഇടപ്പള്ളി ജംഗ്ഷനില്‍ ‘അമലഭാരതം’ ശുചീകരണ യജ്ഞത്തിന്റെ ഔപചാരിക ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം സ്വാമി അമൃതകൃപാനന്ദപുരി നിര്‍വഹിച്ചു. മേയര്‍ ടോണി ചമ്മണി അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്യാന് എംഎല്‍എ, ഹൈബി ഈഡന് എംഎല്‍എ എന്നിവര്‍ ആശംസ നേര്‍ന്നു.
അമ്യത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍നായര്‍, ബ്രഹ്മചാരി ഡോ:ജഗ്ഗു, സുധാകരന്, കൗണ്‍സിലര്‍മാരായ എം.പി. മഹേഷ്കുമാര്‍,എന്‍.എ.ഷെഫീക്ക്, വി.എന്‍.സരോജിനി, രമാഗോപകുമാര് എന്നിവര്‍ പങ്കെടുത്തു. ബ്രഹ്മചാരി അനഘാമ്യത ചൈതന്യ, ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ, ബ്രഹ്മചാരി അനില്‍, ബ്രഹ്മചാരി രാജു, ബ്രഹ്മചാരി ഡോ:ജഗ്ഗു, സുധാകരന് എന്നിവര്‍ ശുചീകരണ യജ്ഞത്തിനു നേത്യത്വം നല്കി. മാലിന്യങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, കടലാസുകള്‍ എന്നിവ തരം തിരിച്ചാണ് ശുചീകരണ യജ്ഞം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: