അഭയ: രജിസ്റ്റര്‍ തിരുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

Friday 14 November 2014 3:10 pm IST

തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലങ്ങളടങ്ങിയ വര്‍ക്ക് ബുക്ക് രജിസ്റ്റര്‍ തിരുത്തിയെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, കെമിക്കല്‍ അനലിസ്റ്റ് എം.ചിത്ര എന്നിവരെയാണ് സി.ജെ.എം ചാര്‍ളി വിന്‍സെന്റ് വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. വര്‍ക്ക് ബുക്ക് തയ്യാറാക്കിയവര്‍ക്ക് അത് തിരുത്താനുള്ള അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ തിരുത്തിയതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. ഇതു സംബന്ധിച്ച തെളിവുകളും കണ്ടെത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതു കൊണ്ട് തന്നെ പ്രതികളെ വെറുതെ വിടുകയാണെന്ന് സി.ജെ.എം വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം സി.ജെ.എം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.