പൃഥിവി-2 ആണവമിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Friday 14 November 2014 7:38 pm IST

ചാന്ദിപൂര്‍: തദ്ദേശീയമായി വികസിപ്പിച്ച പൃഥിവി 2 ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈലാണ് ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സൈന്യം വിജയകരമായി വിക്ഷേപിച്ചത്. 500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു. ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ മിസൈല്‍ വക്രഗതിയിലും സഞ്ചരിപ്പിക്കാന്‍ സാധിക്കും. പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നെന്ന് ഐടിആര്‍ ഡയറക്ടര്‍ എം.വി.കെ.വി. പ്രസാദ് പറഞ്ഞു. പ്രതിരോധ വകുപ്പിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന മിസൈലിന്റെ പ്രവര്‍ത്തനം വിലയിരുത്തിയത് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്മാരാണ്. ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ മിസൈല്‍ വിക്ഷേപണം ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന നാവികസേനയുടെ കപ്പലിലിരുന്നാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.