കറുകുറ്റി-ചേര്‍ത്തല ദേശീയപാതയില്‍ ഗതാഗത ക്രമീകരണം വേണം: ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍

Friday 14 November 2014 8:50 pm IST

കൊച്ചി:ശബരിമല തീര്‍ത്ഥാടനകാലം കണക്കിലെടുത്ത് ദേശീയപാതയില്‍ കറുകുറ്റി മുതല്‍ ചേര്‍ത്തലവരെയുള്ള ഭാഗത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്റെ നിര്‍ദേശം. കറുകുറ്റിയില്‍ ഇരുപതോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍, മുച്ചക്ര വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണം. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഹൈവെ അതോറിറ്റി നടപടി സ്വീകരിക്കണം. ബസ് സ്‌റ്റോപ്പുകള്‍ സര്‍വീസ് റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കണം. ഈ പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് നടപ്പാക്കിയശേഷം സ്ഥിതി വിലയിരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ദേശീയപാതയിലെ അനധികൃത പ്രവേശനമാര്‍ഗങ്ങള്‍ ഉടനെ അടയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.