പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച സ്വച്ഛ്ഭാരത് പദ്ധതിയെ പിന്തുണച്ച് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. ശരദ്പവാര്‍.
ഇന്നലെ എംപിയും മകളുമായ സുപ്രിയ സുലെയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം മാതൃനഗരമായ ബരാമതിയിലെ റോഡുകള്‍ ശുചീകരിച്ചുകൊണ്ടാണ് പദ്ധതിക്ക് അദ്ദേഹം പിന്തുണ നല്‍കിയത്. കൂടാതെ മഹാരാഷ്ട്രയില്‍ ഡെങ്കി പനി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍സിപി നേതൃത്വം നല്‍കുമെന്നും പവാര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം നഗരത്തിലെ നിരത്തുകള്‍ വീണ്ടും മാലിന്യകൂമ്പാരമാകാന് അനുവദിക്കില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി ജനറല്‍ സെക്രട്ടറി ഡി. പി. ത്രിപാഠി എന്നിവരും പവാറിനൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: