കൊച്ചി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ആരോഗ്യ സേവനങ്ങള്‍ക്കായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ‘അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി’ പമ്പയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കും. സ്വാമി തുരിയാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തും. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും. പാരമെഡിക്കല്‍ സ്റ്റാഫ്, സന്നദ്ധസേവകര്‍ എന്നിവരുടെ സേവനങ്ങളും സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: