ഹഖാനി ഭീകരരുമായി ചര്‍ച്ചയാവാമെന്ന്‌ യുഎസ്‌

Wednesday 12 October 2011 10:29 pm IST

വാഷിംഗ്ടണ്‍: ഹഖാനി ശൃംഖലയടക്കമുള്ള ഭീകരസംഘടനകളുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന്‌ അമേരിക്ക. അമേരിക്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ മുഖ്യഭീഷണികളായ ഭീകര സംഘടനകളുമായി സമാധാന ചെര്‍ച്ചയാവാമെന്നാണ്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടത്‌. കാബൂളിലെ യുഎസ്‌ എംബസി ആക്രമണമടക്കമുള്ള സംഭവങ്ങള്‍ക്ക്‌ കാരണക്കാരായ ഹഖാനി ശൃംഘലയെ നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയും, പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഹിലരിയുടെ പുതിയ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക്‌ നേരെ അമേരിക്ക വാതില്‍ കൊട്ടിയടക്കില്ലെന്നും ഏതു സംഘടനയുമായും സമവായ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നുമാണ്‌ അമേരിക്കയുടെ പുതിയ നിലപാട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.