സുരക്ഷിതത്വം

Friday 14 November 2014 10:03 pm IST

നിന്റെ വൃഥകളും കഷ്ടതകളും ഉപേക്ഷിക്കൂ. എന്നിട്ട് എന്നിലേയ്ക്ക് വരൂ. നിന്റെ ആഗ്രഹങ്ങളും ബന്ധനങ്ങളും ഉപേക്ഷിക്കൂ. എല്ലാം ഉപേക്ഷിച്ച് എന്നെ പ്രാപിക്കൂ. നിന്റെ ആശങ്കകളും ഭയവും ഉപേക്ഷിച്ച് എന്റടുക്കല്‍ വരൂ. നിന്റെ മാനുഷികമായതെല്ലാംതന്നെ എന്നിലേയ്ക്ക് പകരൂ. എന്നോടൊപ്പം ഇരുന്ന് യഥാര്‍ത്ഥ ശാന്തി എന്താണെന്നറിയൂ. എന്റെ പാദങ്ങള്‍ ബാക്കിയുള്ള നിന്റെ പ്രശ്‌നങ്ങളെല്ലാം തന്നെ വഹിച്ചോളും. നിന്റെ ഭാരങ്ങള്‍ എന്റെ കരങ്ങള്‍ വഹിച്ചോളും. എന്റെ ഈ പുഞ്ചിരി ഒരിക്കലും നിന്നെ വിട്ടുപിരിയില്ല. ഈ നയനങ്ങള്‍ സദാ നിന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കും. നിന്റെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് അവയെല്ലാം ഉപേക്ഷിച്ച് എന്നെ പ്രാപിക്കൂ. എന്നിലഭയം തേടൂ. എല്ലാം ത്യജിക്കൂ. എന്റെ കുഞ്ഞേ! ഒടുവില്‍ നീ, ഞാനായിട്ട് പരിവര്‍ത്തനം ചെയ്യപ്പെടും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.