കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) സംസ്ഥാനക്യാമ്പ് ആരംഭിച്ചു

Friday 14 November 2014 10:31 pm IST

കോട്ടയം: വന്‍ രാഷ്ട്രീയമാറ്റത്തിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ല്‍ ഭാരതത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുമ്പോള്‍ കേരളത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിക്കാന്‍ കേരളത്തിലെ രാഷ്ട്രീയമാറ്റത്തിനുള്ള രസതന്ത്രത്തില്‍ ന്യൂനപക്ഷങ്ങളെയും അഴിമതി വിരുദ്ധരെയും കുടുംബാധിപത്യത്തിനെതിരെ പോരാടുന്നവരെയും അണിനിരത്തി ഒരു ചാലക ശക്തിയായി തീരാന്‍ കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കം കുറിച്ച് നടന്ന സംസ്ഥാന കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നോബിള്‍ മാത്യു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.റ്റി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തിന് മുന്നോടിയായി സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ പതാക ഉയര്‍ത്തി. അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പി.സി ജോര്‍ജ്ജ്, കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള നിയമസഭ സബ് കമ്മറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചീഫ് വിപ്പ് സ്ഥാനവും പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്ക്കാന്‍ തയ്യാറാകണം. ഡപ്യൂട്ടി ചെയര്‍മാന്‍ കല്ലാര്‍ ഹരികുമാര്‍, വൈസ് ചെയര്‍മാന്‍ റെജിപുത്തയത്ത്, ജനറല്‍ സെക്രട്ടറിമാരായ പി.കെ ജയന്‍, രതീഷ് വടയാറ്റ്, എം.എന്‍ ഗിരി, ട്രഷറര്‍ ട്വിങ്കിള്‍ രാജ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ജി വിജയകുമാരന്‍ നായര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്ബിജി മണ്ഡപം, ജില്ലാ പ്രസിഡന്റ് ബിനോയി ജയിംസ്, ക്യാമ്പ് ഡയറക്ടര്‍ എസ്. മനു, സുബാഷ് ചിങ്ങവനം, സോഫിയ ഷെറീഫ്, അലക്‌സ് ജോര്‍ജ്ജ്, ഷിബി കെ. ദേവസ്യ, അനീഷ് പി. തോമസ്, എബി മാത്യു, ജിജോ കെ. മാത്യു, മാത്യു കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നാളെ രാവിലെ 10 ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ച് കെസിബിസി ജസ്റ്റിസ് ആന്റ് പീസ് കമ്മറ്റി ചെയര്‍മാനും കേരളത്തിലെ വിവിധ രൂപതകളിലെ സാമൂഹ്യസേവനപ്രസ്ഥാനങ്ങളുടെ കോഡിനേറ്ററുമായ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.