തിരുവനന്തപുരം:സിബിഎസ്ഇ സംസ്ഥാന കലോത്സവം തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ വിദ്യാലയത്തില്‍ തുടങ്ങി. കോട്ടയം സഹോദയ 278 പോയിന്റോടെ മുന്നില്‍ നില്ക്കുന്നു. 247 പോയിന്റ് ലഭിച്ച തൃശൂര്സഹോദയ രണ്ടാം സ്ഥാനത്തും 183 പോയിന്റോടെ കാലിക്കറ്റ് സഹോദയ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.അനന്തപുരി സഹോദയാ സ്കൂള്‍സ് കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ ക്യാമ്പിലെ പതിനേഴ് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ പതിനാറു സഹോദയകളില്‍ നിന്നും അയ്യായിരത്തോളം കുട്ടികള്‍ വിവിധയിനങ്ങളിലായി മാറ്റുരയ്ക്കുന്നു.
ഇന്നലെ മലങ്കര കത്തോലിക്കാ സഭയുടെ മെത്രാന് ഡോ. തോമസ് മാര്‍ അന്തോണിയോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: