കൊച്ചി: നീറ്റ ജലാറ്റിന്‍ കമ്പനിയുടെ എറണാകുളത്തെ ഓഫീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. സംഘടനയുടെ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് സംഘടന വെളിപ്പെടുത്തിയത്. ഇതില്‍നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ആക്രമണം തുടരുമെന്നും സൂചിപ്പിക്കുന്നുണ്ട്. തൃശൂരിലെ ഒരു പത്രസ്ഥാപനത്തിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് ലഭിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീറ്റാ ജലാറ്റിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ കോര്‍പ്പറേറ്റ് ഓഫീസ് ഒരു സംഘം അടിച്ചുതകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: