മൂല്യബോധമുള്ള വിദ്യാഭ്യാസമാണ് സമൂഹത്തിനാവശ്യം: മേജര്‍ രവി

Friday 14 November 2014 11:35 pm IST

ആലുവ: ഭാരത സംസ്‌കാരത്തിലൂന്നിയുള്ള മൂല്യബോധമുള്ള വിദ്യാഭ്യാസമാണ് സാംസ്‌കാരിക അപചയം സംഭവിച്ചിട്ടുള്ള ഇന്നത്തെ സമൂഹത്തിനാവശ്യമെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ഭാരതീയ വിദ്യാനികേതന്റെ ജില്ലാകലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നൊച്ചിമ സ്വാമി ഗോപാലാനന്ദതീര്‍ത്ഥ സരസ്വതി വിദ്യാനികേതനിലാണ് കലാമേള നടക്കുന്നത്. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സ്വാമി പുരന്ദരാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ടി.പി.എ കര്‍ത്ത പതാക ഉയര്‍ത്തി. സെക്രട്ടറി എസ്. മുരളി, ട്രസ്റ്റ് അംഗം എ.എം നാരായണന്‍, ഡി.വൈ.എസ്.പി വി. രാധാകൃഷ്ണന്‍, എടത്തല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.എ. മാഹിന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ. വിജയകുമാര്‍, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ വിദ്യാനികേതന്റെ 22സ്‌കൂളില്‍ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ജില്ലാ കലാമേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് രഹന്‍രാജ് ഉദ്ഘാടനം ചെയ്യും. റിട്ട.ജഡ്ജ് സുരം ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എം.കെ. പത്മനാഭന്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.