ഭീമനായി ലാലും ഭീഷ്മരായി ബച്ചനും

Saturday 15 November 2014 3:12 pm IST

എം.ടി. വാസുദേവന്‍ നായരുടെ മികച്ച നോവലുകളിലൊന്നായ രണ്ടാമൂഴത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു. നോവലിലെ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമൂഴത്തിന് വേണ്ടി തിരക്കഥ രചിക്കുന്നതും എംടിതന്നെ. അമിതാഭ് ബച്ചന്‍ ഭീഷ്മരായും മരുമകള്‍ ഐശ്വര്യ റായ് ദ്രൗപതിയായും വേഷമിടുന്നു എന്നതാണ് മറ്റൊരു സവിശേഷത. മലയാളത്തിലെ എക്കാലത്തേയും വലിയ ചലച്ചിത്രമായി രണ്ടാമൂഴം ഇതിനോടകം തന്നെ വിലയിരുത്തപ്പെടുന്നു. തമിഴ് നടന്‍ വിക്രമാണ് അര്‍ജ്ജുനനായി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. എ.ആര്‍. റഹ്മാന്റേതായിരിക്കും സംഗീതം. നാഗാര്‍ജ്ജുനനും രണ്ടാമൂഴത്തില്‍ വേഷമിടും. കെ.യു. മോഹനനാണ് ഛായാഗ്രഹണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം 250 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.