മിസ്റ്റര്‍ എക്‌സ്

Saturday 15 November 2014 3:14 pm IST

കെ.എന്‍ ബൈജുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മിസ്റ്റര്‍ എക്‌സ്'.  തമിഴിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിര്‍വ്വഹിക്കുന്നതും സംവിധായകന്‍ തന്നെയാണ്. കൊടുംകാട്ടിലാണ് ഈ ചിത്രം  പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. പുതുമുഖം റാം ആണ് നായകന്‍. ആതിരയാണ് നായിക. അവരോടൊപ്പം ബോളിവുഡിലെയും, ഹോളിവുഡിലേയും താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നീണ്ടകരയിലെ ഉള്‍ക്കടലിലും, തെന്മല, അച്ഛന്‍ കോവില്‍, ആര്യാങ്കാവ്, കട്ടളപ്പാറ എന്നീ സ്ഥലങ്ങളിലെ ഉള്‍ക്കാടുകളിലും വന്യമൃഗങ്ങളുടെയും, വിഷപാമ്പുകളുടെയും ഇടയില്‍ ഏറെ സാഹസികമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രണയവും, സസ്‌പെന്‍സും ഇടകലര്‍ന്ന  ഫാന്റസി ചിത്രത്തില്‍, ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. സുരേഷ് നാരംഗി, ഞക്കാട്  രാജന്‍ എന്നിവരോടൊപ്പം ബോളിവുഡ് താരങ്ങളായ മാനവ് റാവു, അലീഷ, എന്നിവരും ഹോളിവുഡ് താരങ്ങളായ ഒറിയന്‍, സാന്ദ്ര, മെര്‍സിയ എന്നിവരും അഭിനയിക്കുന്നു. നവഗ്രഹാസിനി ആര്‍ട്ടിസിനുവേണ്ടി നിര്‍മ്മിക്കുന്ന 'മിസ്റ്റര്‍ എക്‌സ് ' ഉടന്‍ തിയേറ്ററിലെത്തും.  നൃത്തം-രമേഷ് റെഡി, ആലാപനം -മധു ബാലകൃഷ്ണന്‍, മധുമിത, സുജിത്ത്, അനുരാധാശ്രീറാം. പിആര്‍ഒ-അയ്മനം സാജന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.