നെടുമ്പാശ്ശേരി: സിംഗപ്പൂരില്‍നിന്നും സ്വര്‍ണ്ണം കടത്തിയ തമിഴ്നാട് സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയ ഖാദര്‍ മൊയ്തീന് എന്നയാളുടെ പക്കല്നിന്നുമാണ് അരകിലോ സ്വര്‍ണ്ണം പിടികൂടിയത്. സ്പീക്കര്‍ സെറ്റിന്റെ ഒപ്പംമുള്ള ബൂഫറിനുള്ളിലെ ട്രന്സ്ഫോമറിലാണ് സ്വര്‍ണ്ണക്കട്ടി ഉരുക്കി സൂക്ഷിച്ചനിലയിലായിരുന്നു. ഇത് ചെമ്പ് കോയില്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുകയായിരുന്നു. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരുന്നു. അടുത്തിടെയായി നെടുമ്പാശ്ശേരിവഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: