കോട്ടയം: കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് പ്രവര്‍ത്തകര്‍ ജന്മഭൂമി വരിക്കാരായി. കോട്ടയത്ത് പാര്‍ട്ടിയുടെ സുവര്‍ണ്ണജൂബിലി സംസ്ഥാന ക്യാമ്പില്‍ വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന വൈസ് ചെയര്മാന് റെജി പുത്തേയത്തില് നിന്നും ആദ്യ വരിസംഖ്യ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നടത്തിയത്. പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിയില്‍ അംഗങ്ങളാകുമെന്ന് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. ജന്മഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ ആര്. അജയകുമാര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് മോഹിത്, പാര്‍ട്ടി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സണ്ണി തോമസ് കാസര്‍ഗോട്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: