ഫോസൗ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍താരം സൈന നെഹ്വാള് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ. ശ്രീകാന്തും ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ ചൈനയുടെ ലിയു സിന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ആറാം സീഡ് സൈന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-17, 21-17 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സൈനയുടെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ മാര്‍ക്ക് സ്വിബ്ലറെ പരാജയപ്പെടുത്തിയാണ് കെ. ശ്രീകാന്ത് ഫൈനലിലെത്തിയത്. 21-13, 13-7 എന്ന നിലയില്‍ ശ്രീകാന്ത് മുന്നിട്ടുനില്‍ക്കവെ ജര്‍മ്മന്‍ താരം പിന്മാറുകയായിരുന്നു. ആദ്യമായാണ് ശ്രീകാന്ത് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ചൈനയുടെ ലിന് ഡാന്‍ ആണ് ഫൈനലില്‍ ശ്രീകാന്തിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: