ഫ്‌ളാറ്റ് നല്‍കിയില്ല; നിര്‍മാണക്കമ്പനിക്കെതിരെ വിധി

Saturday 15 November 2014 10:01 pm IST

കൊച്ചി: ഫഌറ്റിന്റെ നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിന് ഉപഭോക്താവ് നല്‍കിയ 16,27,286 രൂപയും 10% പലിശയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഫഌറ്റ് നിര്‍മ്മാതാക്കള്‍ ഉപഭോക്താവിനു നല്‍കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. എറണാകുളം ജില്ലയിലെ ഇടപ്പള്ളി സൗപര്‍ണ്ണികയിലെ കെ.എസ്. വിഷ്ണു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ക്യൂ. ബര്‍ക്കത്തലി അംഗം വി.വി. ജോസ് എന്നിവര്‍ ചേര്‍ന്ന കമ്മീഷന്റെ വിധി. എറണാകുളം ജില്ലയിലെ പനമ്പിള്ളി നഗറിലെ പ്രണവം പ്രമോട്ടേഴ്‌സ് എന്ന ഫഌറ്റ് നിര്‍മ്മാതാക്കളുമായി 2008 മാര്‍ച്ച് 3-ലെ ഉടമ്പടി പ്രകാരമാണ് 25 ലക്ഷം രൂപ വിലയായി ഉറപ്പിക്കുകയും അഡ്വാന്‍സായി 16,30,552 രൂപ ഹര്‍ജിക്കാരന്‍ നല്‍കുകയും ചെയ്തു. ഉടമ്പടിയില്‍ സമ്മതിച്ചതുപോലെ ഫഌറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഹര്‍ജിക്കാരനു കൈമാറിയില്ല. ഇത് എതിര്‍കക്ഷിയുടെ സേവനത്തിലെ ന്യൂനതയാണെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ഡി.ബി. ബിനു, അനി ജോസഫ് എന്നിവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.