അംബേദ്കര്‍ പ്രതിമക്ക് നേരെ ആക്രമണം

Saturday 15 November 2014 10:06 pm IST

പറവൂരില്‍ നെഹ്‌റു പ്രതിമ തകര്‍ത്ത നിലയില്‍

പറവൂര്‍: പറവൂര്‍ നഗരസഭ ലിമിറ്റഡ്‌സ്‌റ്റോപ്പ് ബസ്‌സ്റ്റാന്റില്‍ സ്ഥാപിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്ക് നേരെയും പറവൂര്‍ ടൗണ്‍ഹാളിന് മുന്‍വശം സ്ഥാപിച്ചിട്ടുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ പ്രതിമയുമാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ നെഹ്‌റു പ്രതിമയുടെ മൂക്കും താടിയും പൂര്‍ണമായും അടിച്ചുതകര്‍ത്ത നിലയിലും കേസരി ബാലകൃഷ്ണപിള്ളയുടെ കണ്ണട ഊരിയെടുത്ത നിലയിലുമാണ് കാണപ്പെട്ടത്.
കഴിഞ്ഞദിവസം അംബേദ്കര്‍ പാര്‍ക്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് പാര്‍ക്ക് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തിരുന്നു. അംബേദ്കറെ തരംതാഴ്ത്തി അപമാനിച്ചതില്‍ വന്‍ പ്രതിഷേധമാണ് പറവൂര്‍ എംഎല്‍എയ്ക്കും നഗരസഭയ്ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്.
അംബേദ്ക്കറെ അവഗണിച്ചതില്‍ ജനവികാരം എതിരാണെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമമാണ് നെഹ്‌റു പ്രതിമ തകര്‍ക്കലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആരോപിച്ചു. പ്രതിമ തകര്‍ത്ത സംഭവത്തില്‍ വി.ഡി. സതീശന്റെ പങ്ക് അന്വേഷിക്കണമെന്ന് ബാബു ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.