കുറ്റപ്പുഴയില്‍ റോഡ് വികസനം നടപ്പിലാക്കണം: ബിജെപി

Saturday 15 November 2014 10:26 pm IST

തിരുവല്ല: കുറ്റപ്പുഴ റയില്‍വേ മേല്‍പ്പാലത്തിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശങ്ങളിലും റോഡിന് വീതികൂട്ടി പാലത്തിന്റെ അശാസ്ത്രീയതയും അപകടസാദ്ധ്യതയും ഒഴിവാക്കുവാന്‍ അധികൃതര്‍ തയ്യാറാവണെമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പാലം ഉയര്‍ത്തുന്ന അപകടസാദ്ധ്യത ഇല്ലാതാക്കുവാന്‍ റോഡ് വിസനമാണ് പരിഹാരമെന്ന റയില്‍വേയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണം. 6 കോടിരൂപ പൊതുഖജനാവില്‍നിന്നും മുതല്‍ മുടക്കി ഇതേസ്ഥലത്തുതന്നെ മറ്റൊരു പാലംകൂടി നിര്‍മ്മിക്കുക എന്നത് അംഗീകരിക്കാവുന്നല്ല. നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നടത്തേണ്ടിയിരുന്ന ഭൂമിയേറ്റെടുക്കല്‍ ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ച ജനപ്രതിനിധികളാണ് അശാസ്ത്രീയ പാലനിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിച്ച ജനപ്രതിനിധികള്‍ തിരുവല്ലയിലെ പൊതുജനങ്ങളെ വഞ്ചിച്ചതായും നിയോജക മണ്ഡലംകമ്മറ്റി കുറ്റപ്പെടുത്തി. പഴയപാലം നവീകരിക്കുവാന്‍ 6 കോടിരൂപ വേണമെന്ന റയില്‍വേയുടെ എസ്റ്റിമേറ്റി ല്‍ പറയുന്നത്. ആ തുകയുടെ നാലിലൊന്നുംപോലും ചെലവക്കാതെ റോഡ് വികസനത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഇരിക്കെ പാലത്തിന്റെ നവീകരണത്തിനായി ജനപ്രതിനിധികള്‍ വാദിക്കുന്നതിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും ബിജെപി ആരോപിച്ചു. പഴയപാലത്തിന്റെ അതേസ്ഥാനത്ത് പുതിയപാലം നിര്‍മ്മിക്കുക എന്ന റയില്‍വേയുടെ ആദ്യപദ്ധതിയും ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ചത് ഇതേ ജനപ്രതിനിധികളാണ്. ഇതിന് പിന്നില്ലും ഇവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടായിരുന്നതായി ഇപ്പോ ള്‍ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. പഴയപാലത്തിന്റെ അതേ സാഥാനനത്ത് 90 ദിവസത്തിനകം പാലം നിര്‍മ്മിച്ചുനല്‍കാമെന്ന റയില്‍വേയുടെ ഉറപ്പിനെ ജനപ്രതിനിധികള്‍ മാനിക്കാതിരുന്നതും ഇതേ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനായിരുന്നു. പുതിയപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പുതന്നെ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്ന് റയില്‍വേ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ആ നിര്‍ദ്ദേശം ജനപ്രതിനിധിക ള്‍ തള്ളിയതാണ് അശാസ്ത്രീയമായ പാലനിര്‍മ്മത്തിലെത്തിച്ചതെന്നും കമ്മറ്റി കുറ്റപ്പെടുത്തി. റോഡിനായി സ്ഥലം ഏറ്റെടുക്കാതെ തന്നെ നിര്‍മ്മാണം നടത്താന്‍ റയില്‍വേയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ജനപ്രതിനിധികളാണ് യഥാര്‍ത്ഥത്തില്‍ പാലത്തിന്റെ അശാസ്ത്രിയതയ്ക്ക് പിന്നിലെ കുറ്റക്കാരെന്നും യോഗം ആരോപിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാസെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ഭാരവാഹികളായ സി.ആര്‍. അനില്‍കുമാര്‍, സുരേഷ് ഓടയ്ക്കല്‍, പി.കെ. വിജയന്‍നായര്‍, വി.പി. രാമകൃഷ്ണപിള്ള, ശ്യാം, ശ്രീനിവാസ്പുറയാറ്റ്, സന്തോഷ്ചാത്തങ്കേരി, എം.എസ്. മനോജ്കുമാര്‍, എം.ഡി. ദിനേശ്കുമാര്‍, സുനില്‍ നെടുമ്പ്രം, ജി. വേണുഗോപാല്‍, പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.