പനമറ്റം ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തലമുറകളുടെ സംഗമം

Wednesday 12 October 2011 11:09 pm IST

പൊന്‍കുന്നം: പനമറ്റം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ മന്ദിര നിര്‍മ്മാണത്തിനു മുന്നോടിയായി പൊളിച്ചു നീക്കപ്പെടുന്ന പഴയ സ്കൂള്‍ മന്ദിരത്തില്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ൧൬ന്‌ ൨മണിക്കാണ്‌ പരിപാടി. ൧൯൧൫ മെയ്‌ ൨൫ ന്‌ സ്ഥാപിതമായ ഭാരതിവിലാസം എല്‍പി സ്കൂളാണ്‌ പിന്നീട്‌ ൧൯൪൮ല്‍ സര്‍ക്കാര്‍ സ്കൂളായി മാറിയത്‌. ൧൯൬൪ല്‍ യുപി സ്കൂളായും ൧൯൮൦ല്‍ ഹൈസ്കൂളായും ൧൯൯൭ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു. മികച്ച പഠനനിലവാരവും വിജയശതമാനവുമായി നാടിണ്റ്റെ അഭിമാനമായി ഈ സ്കൂള്‍ മാറി. സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന പ്രഗത്ഭ വ്യക്തികളെ സംഭാവന ചെയ്തതിനും ഈ സ്കൂള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്‌. പഠനരംഗത്തും കലാ കായിക രംഗത്തും നേട്ടങ്ങള്‍ ഉണ്ടാകുമ്പോഴും ആവശ്യമായ കെട്ടിടസൌകര്യം ഇല്ലാതിരുന്നത്‌ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഹൈസ്കൂളായും ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടപ്പോള്‍ നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളിലാണ്‌ ഇപ്പോഴും പല ക്ളാസുകളും നടന്നുവരുന്നത്‌. ഇതിനു പരിഹാരമായി ൨൦൧൧-൨൦൧൧ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുവദിക്കപ്പെട്ട ൨ കോടി രൂപ ഉപയോഗിച്ച്‌ പുതിയ മൂന്നു നില മന്ദിരത്തിണ്റ്റെ നിര്‍മ്മാണം ഇതോടൊപ്പം ആരംഭിക്കുകയാണ്‌. ഇതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പനമറ്റം ശ്രീ ഭഗവതി ദേവസ്വം ഹാള്‍, കരയോഗമന്ദിരം, ഭജനയോഗമന്ദിരം, ദേശീയവായസാശാലാഹാള്‍ എന്നിവിടങ്ങളിലാണ്‌ പകരം ക്ളാസ്‌ നടത്തുന്നതിനുള്ള സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. തലമുറകള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്ന പ്രഗത്ഭരായ കലാകാരന്‍മാരുടെയും പ്രാസംഗികരുടെയും പ്രകടനങ്ങള്‍ക്ക്‌ അരങ്ങൊരുക്കിയവര്‍ക്ക്‌ വളര്‍ന്നു വരുവാനുള്ള ആദ്യകളരിയായിരുന്ന ഈ സ്കൂളിനോട്‌ വൈകാരികമായ ഒരു ബന്ധം തന്നെ പനമറ്റം നിവാസികള്‍ക്കുണ്ട്‌. ഈ കെട്ടിടം ഓര്‍മ്മയായി മറയും മുമ്പ്‌ പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പുതുക്കുന്നതിനുമായി ഇവിടെ ഒത്തുകൂടുവാന്‍ തയ്യാറെടുക്കുകയാണ്‌ മുന്‍കാല അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. സ്കൂള്‍ പിടിഎയും പനമറ്റം ദേശീയവായനശാലയുമാണ്‌ ഈ സംഗമത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.