ശബരിമല നട ഇന്ന് തുറക്കും

Saturday 15 November 2014 10:59 pm IST

ശബരിമല: വ്രതശുദ്ധിയുടെ ശരണാരവങ്ങള്‍ക്കിടയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കും. ദേശാന്തരങ്ങള്‍ പിന്നിട്ട് സ്വാമിദര്‍ശനംതേടി ദിനരാത്രങ്ങളെ രഥങ്ങളാക്കി ഭക്തകോടികള്‍ പ്രവഹിക്കും. കോടമഞ്ഞില്‍ മുങ്ങിയ മലമടക്കുകളിലാണ് ഇനി തീര്‍ത്ഥാടനപാതകള്‍ സംഗമിക്കുക.കാലാന്തരങ്ങള്‍ തൊഴുതുനിന്ന കലിയുഗവരദനെ വണങ്ങി മുക്തിനേടാന്‍ വൃശ്ചികപ്പുലരിക്ക് മുമ്പുതന്നെ സന്നിധാനം നിറഞ്ഞു. ഇന്ന് വൈകിട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തിലാണ് മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി പൊന്നമ്പലനട തുറക്കുക. പുതിയ മേല്‍ശാന്തിമാരായ ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരിയുടെയും എസ്. കേശവന്‍ നമ്പൂതിരിയുടെയും സ്ഥാനാരോഹണ ചടങ്ങുകള്‍ സന്ധ്യയ്ക്ക് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.