ചേര്‍ത്തല: ചേര്‍ത്തല പട്ടണക്കാട്ട് നിയന്ത്രണം വിട്ട ലോറിയിടിച്ച് പോലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്.
പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസുകാര്‍ക്കും റോഡരികില്‍ പോസ്റ്ററൊട്ടിച്ചു നിന്ന അച്ഛനും മകനുമാണ് പരുക്കേറ്റത്.
പുലര്‍ച്ചെ മൂന്നു മണിക്കുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്.ഗുരുതരമായി പരുക്കേറ്റ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വാനപ്പന് , സിവില്‍ പോലീസ് ഓഫിസര്‍മാരായ റോഷന്, നവറോജ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റ രവീന്ദ്രന്, മകന് രതീഷ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ പൊലീസ് ജീപ്പ് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന ജീപ്പ് വെട്ടിപ്പൊളിച്ചാണ് പൊലീസുകാരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: