കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞുതുടങ്ങി. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു.
വെള്ളം കൂടിയ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാമെന്നുള്ള നിലപാടിലാണ് തമിഴ്നാട്. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ ഇന്നു ഷട്ടര്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായ ഏതു പ്രത്യേക സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണസേനയെ സജ്ജമാക്കിയിരുന്നു.
ജലനിരപ്പു ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായ മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പെരിയാര്‍ തീരത്തെ കുടുംബങ്ങള്‍ മാറി താമസിക്കാന്‍ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: