പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടിക്കരയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തെരുവില്‍ ശ്രീനിവാസന് (41), ഭാര്യ മണിമുകില്‍ (30) മക്കളായ വൈഷ്ണവി (4), ദേവനന്ദ (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നിഗമനം. ഒരു പ്രമുഖ ജുവലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന ജോലിയായിരുന്നു ശ്രീനിവാസന്. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. പാലക്കാട് നോര്‍ത്ത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: