നെല്ലൂര്‍: രാജ്യസഭ എംപിയും ക്രിക്കറ്റ് താരവുമായ സച്ചിന് ടെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായാണ് ഗ്രാമം ദത്തെടുക്കുന്നത്.ഗുഡൂര്‍ ടൗണില്‍ നിന്നും പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള പുട്ടമര്‍ജു കന്‍ട്രിക എന്ന ഗ്രാമമാണ് സച്ചിന് ദത്തെടുക്കുന്നത്.
ഗ്രാമത്തില്‍ 2.79 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി എം പി ഫണ്ട് വിനിയോഗിക്കും. ഗ്രാമം ദത്തെടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ ആന്ധ്രയിലെ ഗ്രാമത്തിലെത്തിയ അദ്ദേഹം ഗ്രാമത്തിലെ കര്‍ഷകരുമായും കുട്ടികളുമായി സമയം ചെലവഴിച്ചു.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി ഗ്രാമം ദത്തെടുത്തിരുന്നു. യു പിയിലെ ജയാപൂര്‍ ഗ്രാമമാണ് അദ്ദേഹം ദത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: