ന്യൂദല്‍ഹി: വരാനിരിക്കുന്ന ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുവാക്കളെ കയ്യിലെടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി ആംആദ്മി രംഗത്ത്.
ജന്തര്‍മന്ദിറില്‍ ദല്‍ഹി ഡയലോഗ് എന്ന പേരില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിലാണ് കേജ്രിവാള് തന്റെ പുതിയ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ 8 ലക്ഷം പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്നും പത്തു ലക്ഷം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും ചടങ്ങില്‍ കെജ്രിവാള് പറഞ്ഞു. ദല്‍ഹിയെ സൗജന്യ വൈഫൈ സോണാക്കി മാറ്റും, 20 ഓളം പുതിയ കോളജുകള്‍ ആരംഭിക്കും, നിലവിലെ കോളജുകളില്‍ സീറ്റുകളുടെ എണ്ണം ഉയര്‍ത്തും, യുവ സംരഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലോണുകള്‍ നല്‍കും, സ്പോര്‍ട്സ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും തുടങ്ങിയവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍
2014 ഫ്രെബ്രുവരിയിലാണ് ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ് രിവാള്‍ രാജിവെച്ചത്. വെറും 49 ദിവസത്തെ സംഭവബഹുലമായ ഭരണത്തിനുശേഷമായിരുന്നു രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: