ഫുഴൗ: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഇരട്ടക്കീരിടം. വനിതാ വിഭാഗത്തില്‍ സൈന നെഹ്വാളും പുരുഷ വിഭാഗത്തില്‍ കെ.ശ്രീകാന്തുമാണ് കിരീടം നേടിയത്.
രാവിലെ നടന്ന ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 21-12, 22-20 എന്ന സ്കോറിനാണ് സൈന പരാജയപ്പെടുത്തിയത്. സൈനയുടെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടമാണിത്. ഇതോടെ സൈന ലോകറാങ്കില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരും.
ശ്രീകാന്തിന്റേത് അട്ടിമറി ജയമായിരുന്നു. അഞ്ചു തവണ ലോകചാന്പ്യനും രണ്ടു തവണ ഒളിന്പിക് ചാന്പ്യനുമായ ലിന് ഡാനിനെ 21-19, 21-17 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: