മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി

Sunday 16 November 2014 2:58 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തരുതെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമെന്നറിയിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അത് നടപ്പിലാക്കുമെന്നും പനീര്‍ശെല്‍വം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലുള്ള കര്‍ഷകര്‍ മുല്ലപ്പെരിയാറിലെ ജലത്തെയാണ് കൃഷിയ്ക്കായി ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ജലനിരപ്പ് താഴ്ത്തുന്നത് പ്രായോഗികമല്ലെന്നും പനീര്‍ശെല്‍വം കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഡാമിലെ ജലനിരപ്പ് ഇന്ന് 141 അടിയായി കുറഞ്ഞിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടുണ്ട്. അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നാളെ ഇടുക്കിയിലാണ് യോഗം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ്ആക്ഷേപം ശരിയല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.