പാലത്രച്ചിറ പാടശേഖരത്ത്‌ വീണ്ടും അഗ്നിബാധ

Wednesday 12 October 2011 11:13 pm IST

ചങ്ങനാശേരി: പാലാത്രച്ചിറയിലെ തരിശുപാടശേഖരത്ത്‌ വീണ്ടും അഗ്നി താണ്ഡവം. കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായ സ്ഥലത്താണ്‌ വീണ്ടും തീ പടര്‍ന്നത്‌. ആളിപ്പടരുന്ന അഗ്നിബാധയുണ്ടായതിനെത്തുടര്‍ന്ന്‌ പ്രദേശവാസികള്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. പാടശേഖരത്തെ വിവിധ സ്ഥലങ്ങളില്‍ തീയിടാന്‍ ഉപയോഗിച്ചെന്നു കരുതുന്ന റബ്ബര്‍ ഉത്പന്നങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ചങ്ങനാശേരി അസിസ്റ്റണ്റ്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ ഹരിഹരന്‍ ചെട്ടിയാരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്തര്‍ തീ പാടശേഖരത്തിലേക്കു വ്യാപിക്കുന്നതിനു മുമ്പ്‌ അണയ്ക്കുകയായിരുന്നു.