ഭക്തര്‍ക്ക് നിര്‍വൃതിയേകി തൃപ്പൂത്താറാട്ട്

Sunday 16 November 2014 9:28 pm IST

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്ന തൃപ്പുത്താറാട്ട് ഘോഷയാത്ര

ചെങ്ങന്നൂര്‍: ഭക്തര്‍ക്ക് ആത്മനിര്‍വൃതിയേകി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. മലയാളവര്‍ഷത്തെ രണ്ടാമത്തെ ആറാട്ടാണ് ഞായറാഴ്ച പമ്പാനദിയിലെ മിത്രപ്പുഴകടവില്‍ നടന്നത്. രാവിലെ ഏഴരയോടെ ദേവിയെ ആറാട്ടിനായി ക്ഷേത്രകടവിലെക്ക് എഴുന്നള്ളിച്ചു. കൂവപ്പൊടി. മഞ്ഞള്‍, കരിക്കിന്‍വെളളം, ഇളനീര്, പനിനീര്, എണ്ണ, പാല്‍ എന്നിവകൊണ്ട് ദേവീ വിഗ്രഹത്തില്‍ അഭിഷേകം നടത്തിയ ശേഷം ആറാട്ടും നടന്നു. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഗജവീരന്മാരുടെയും, ചമയതാലപ്പൊലികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.  ആറാട്ടുഘോഷയാത്ര കിഴക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ചയുടന്‍ ശ്രീപരമേശ്വരന്‍ ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലം വയ്ക്കുകയും അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. ആറാട്ട് ചടങ്ങുകള്‍ക്കും കളഭാഭിഷേകത്തിനും തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു.  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍. ജയശ്രീ, ദേവസ്വം വിജിലന്‍സ് എസ്‌ഐ: ബാലചന്ദ്രപണിക്കര്‍, ഉപദേശകസമിതി പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി റ്റി. പ്രകാശ്, അംഗങ്ങളായ വിനീത് മോഹന്‍, എന്‍.ജി. ശിവന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.