സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം: ബിജെപി

Sunday 16 November 2014 9:52 pm IST

ചവറ: പന്മന മനയില്‍ സര്‍ക്കാര്‍ എല്‍.പി എസില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണത്തിലെ  അഴിമതി അന്വേഷിക്കണമെന്ന് ബിജെപി പന്മന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്ന് കാണിച്ച്  എ.ഇ ഉള്‍പ്പെടെയുളള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രേഖാ മൂലം പരാതി നല്‍കി. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ കരാറിന് വിരുദ്ധമായാണ് നിര്‍മ്മാണം നടന്നതെന്ന് ബിജെപി ആരോപിക്കുന്നു. അഴിമതി നടത്തിയ കരാറുകാരെ സംരക്ഷിക്കാനാണ് പിടിഎ, പ്രഥമാധ്യാപിക എന്നിവരെ രാഷ്ട്രീയസമ്മര്‍ദ്ദത്തിലാക്കി നിര്‍മ്മാണം തുടരാനും ബില്ലുകള്‍  മാറാനും ശ്രമം നടക്കുകയാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് നടന്നതിനു ശേഷം വെള്ളം ഒഴിച്ചില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. കരാറുകാരനെതിരെ നടപടി സ്വീകരിച്ചില്ലങ്കില്‍ ചവറ അസിസ്റ്റന്റ് എന്‍ജിനിയറുടെ ാെഫീസ് ഉപരോധം ഉള്‍പ്പെടെയുളള സമര പരിപാടികള്‍ തുടങ്ങുമെന്ന് ബിജെപി പന്മന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പരമേശ്വരനും സെക്രട്ടറി സോമനും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.