വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കം

Sunday 16 November 2014 10:06 pm IST

കരുനാഗപ്പള്ളി: ഓച്ചിറ വൃശ്ചികോത്സവം ഇന്ന് ആരംഭിച്ച് 28ന് പന്ത്രണ്ടുവിളക്കു മഹോത്സവത്തോടെ അവസാനിക്കും. ഈ വര്‍ഷത്തെ വൃശ്ചികോത്സവപരിപാടികള്‍ വൈകിട്ട് മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ കേരളഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രണ്ടാംദിവസമായ നാളെ വൈകിട്ട് മൂന്നിന് വ്യവസായസമ്മേളനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കെ.സി.രാജന്‍, കെ.സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.മൂന്നാംദിവസം വൈകിട്ട് മൂന്നിന് ആരോഗ്യപരിസ്ഥിതി സമ്മേളനം. അഡ്വ.സി.ആര്‍.ജയപ്രകാശ് അധ്യക്ഷത വഹിക്കും. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക സമ്മേളനം നാലാം ദിവസം വൈകിട്ട് മൂന്നിന് സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍, ആര്‍.അജിത്കുമാര്‍, രമണി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചാംദിവസം യുവജനസമ്മേളനം പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ആര്‍.വസന്തന്‍, പി.വി.രാജേഷ്, സി.ആര്‍.മഹേഷ് തുടങ്ങിയവര്‍ സംസാരിക്കും. ആറാം ദിവസം വൈകിട്ട് മൂന്നിന് സര്‍വമതസമ്മേളനത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ മജീദ്, അമാനിനട്‌വി, ഫാ.പ്രസാദ് മാത്യു മങ്കുഴി എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ഏഴാം ദിവസം അഖണ്ഡനാമയജ്ഞം. എട്ടിന് വൈകിട്ട് മൂന്നിന് സാംസ്‌കാരികസമ്മേളനം സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.ആര്‍.തമ്പാന്‍, ചുനക്കര രാമന്‍കുട്ടി, ദേവന്‍ പകല്‍ക്കുറി, ഡോ.ജി.പത്മറാവു തുടങ്ങിയവര്‍ സംസാരിക്കും.  മതസമ്മേളനം ഒമ്പതാം ദിവസം വൈകിട്ട് മൂന്നിന് ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പള്ളിക്കല്‍ സുനില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശിവ ബോധാനന്ദ സ്വാമികള്‍ (ശിവഗിരി) ബ്രഹ്മചാരിണി നിത്യചേതന തുടങ്ങിയവര്‍ പങ്കെടുക്കും. പത്താംദിവസം മൂന്നിന് വനിതാസമ്മേളനം. സംസ്ഥാനവനിതാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിക്കുന്ന യോഗം ജസ്റ്റിസ് ഡോ.ശ്രീദേവി ഉദ്ഘാടനം ചെയ്യും. ഡോ.ഷേര്‍ലി.പി.ആനന്ദ്, പ്രൊഫ.വി.ലളിതമ്മ, അഡ്വ.സന്ധ്യാറാണി, ബി.സെവന്തികുമാരി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. പതിനൊന്നാം ദിവസം മതസമ്മേളനം. മൂന്നിന് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഉദ്ഘാടകന്‍ കുട്ടപ്പസ്വാമി തിരുവടികള്‍, പന്മന മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പങ്കെടുക്കും. 12ന് സമാപനസമ്മേളനം. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടകനും ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു മുഖ്യപ്രഭാഷകനും ആയിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.