അംബാലയില്‍ സ്ഫോടന ശ്രമം പോലീസ് തകര്‍ത്തു

Thursday 13 October 2011 4:14 pm IST

അംബാല : ഹര്യാനയിലെ അംബാലയില്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ്‌ തകര്‍ത്തു. അംബാലയിലെ കാന്റ്‌ റെയില്‍വേസ്റ്റേഷന്‌ പുറത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന്‌ അഞ്ചു കിലോഗ്രാം സ്ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തു. ആര്‍.ഡി.എക്‌സ്‌, ഡിറ്റണോനേറ്റര്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ ഫോറന്‍സിക്‌ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. ദേശീയ സുരക്ഷാ ഗാര്‍ഡുകളും, എന്‍.ഐ.എ സംഘവും സംഭവ സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അംബാലയിലെയും പരിസര പ്രദേശങ്ങളിലെയും ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അതിനിടെ ഹര്യാനയിലെ ഹിസാറില്‍ ഇന്ന്‌ തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.