പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നിലം നികത്തല്‍

Sunday 16 November 2014 10:19 pm IST

അടിമാലി : കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്ടില്‍ പഞ്ചായത്ത് മെമ്പറുടെ പേരിലുള്ള വയല്‍ നികത്തുന്നു. എട്ടാം വാര്‍ഡ് മെമ്പര്‍ ആന്‍സി പ്രസാദിന്റെ വക കൃഷി ഭവന് സമീപമുള്ള നിലമാണ് അനധികൃതമായി നികത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായിരുന്ന മീന്‍കുളം നികത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീണ്ടും ഇവിടെത്തന്നെയാണ് മണ്ണിട്ടു നികത്തല്‍ തകൃതിയായി നടക്കുന്നത്. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ വിഷയം കത്തിക്കാളി നിന്നിരുന്ന കഴിഞ്ഞ വര്‍ഷം പാറത്തോട്ടില്‍ വ്യാപകമായി നിലം നികത്തല്‍ നടന്നിരുന്നു. ഏക്കര്‍ കണക്കിന് സ്ഥലമാണ് കമ്പിളികണ്ടം പാടം വഴി റോഡിന് ഇരുവശത്തുമായി കഴിഞ്ഞ വര്‍ഷം നികത്തിയത്. ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടാകാത്തത് വീണ്ടും നിലം നികത്തല്‍ ഊര്‍ജ്ജിതമാകുന്നതിന് കാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിലം നികത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.