വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാസഹായത്തിനായി കേഴുന്നു

Sunday 16 November 2014 10:24 pm IST

വണ്ണപ്പുറം : രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. കള്ളിപ്പാറ പുഷ്പകത്ത് മധുവിന്റെയാണ് രണ്ട് വൃക്കകളും തകരാറിലായിരിക്കുന്നത്. കട്ടപ്പന അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്ന  ഇദ്ദേഹത്തിന് ആറുമാസം മുന്‍പ് നിര്‍ത്താതെ ഛര്‍ദ്ദിയുണ്ടായി. ഇതേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന സത്യം തിരിച്ചറിഞ്ഞത്. ചികിത്സക്കായി ബന്ധുക്കളും നാട്ടുകാരും സഹായിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡയലിസിസ് നടത്തണം. ഇതിനായി ഏറെ പണം ആവശ്യമുണ്ട്. ബന്ധുക്കളുടെ വൃക്ക മധുവിന് നല്‍കുന്നതിനായി പരിശോധനകള്‍ നടത്തുന്നുണ്ട്. വൃക്ക മാറ്റിവയ്ക്കുന്നതിനായി ഏറെ പണം ആവശ്യമാണ്. മധുവിന്റെ ജീവന്‍ ഉദാരമതികളുടെ കൈകളിലാണ്. സന്മനസുള്ളവരുടെ സഹായം മുള്ളരിങ്ങാട് എസ്ബിറ്റി ബ്രാഞ്ചില്‍ 67053115912 എന്ന അക്കൗണ്ട് നമ്പരില്‍ നക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8606668921

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.