പെര്‍ത്ത്: ഒാസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കംഗാരുക്കളെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 41.4 ഓവറില്‍ 154ന് ഓള്‍ഔട്ട്. ദക്ഷിണാഫ്രിക്ക 27.4 ഓവറില്‍ 157ന് 7.
എട്ട് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലിന്റെയും മൂന്ന് വിക്കറ്റുകള്‍ പിഴുത സ്റ്റെയിന്റെയും തകര്‍പ്പന്‍ ബൗളിംഗാണ് ഓസ്ട്രേലിയയെ 154-ല്‍ ഒതുക്കിയത്. 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് ഓസീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.
മാര്‍ഷിന് പുറമെ ജോര്‍ജ് ബെയ്ലി (25), വെയ്ഡ് (19), വാട്സണ് (11), സ്മിത്ത് (10) എന്നിവരാണ് രണ്ടക്കം കടന്നത്. 155 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മില്ലറും 30 റണ്‍സെടുത്ത റസ്സൗവും ഭേദപ്പെട്ട പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മോര്‍ക്കലാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: