പന്തളത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Sunday 16 November 2014 11:04 pm IST

പന്തളം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നാളെ തുടങ്ങുമ്പോള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാലമ്പലം, തിടപ്പള്ളി, വലിയമ്പലം, നടപ്പന്തല്‍ എന്നിവയുടെ നവികരണം പൂര്‍ത്തിയായി. പൂര്‍ണ്ണമായും ഈ സ്ഥലങ്ങളില്‍ ടൈല്‍സ് ഇട്ടു. അപ്പം, അരവണ വിതരണത്തിനായി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി പുതിയ കൗണ്ടര്‍ കൂടി തുറന്നു.  അന്നദാനം നടത്തുന്നതിനായി പ്രത്യകം അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അരവണ, അപ്പം എന്നിവയുടെ നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നു.  ക്ഷേത്രത്തിനു ചുറ്റും താല്കാലിക പന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. തീര്‍ത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളതായും വലിയകോയിക്കല്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അശോക് കുമാര്‍ പറഞ്ഞു. മണികണ്ഠന്‍ ആല്‍ത്തറയിലും നടപ്പന്തലിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വൃശ്ചികം ഒന്ന് മുതല്‍ മകരവിളക്ക് വരെ മണികണ്ഠന്‍ ആല്‍ത്തറയിലും ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകും.  ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. പന്തളം പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.  ഫയര്‍ഫോഴ്‌സ്, ഹോമിയോ, ആയൂര്‍വേദം, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്  എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്ര കോമ്പൗണ്ടില്‍ തന്നെ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും പഞ്ചായത്ത് ഒരിക്കിയിട്ടുണ്ട്. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരം ശുചികരിച്ചു. ക്ഷേത്രപരുസരത്തും സമീപ പ്രദേശങ്ങളിലും വയ്ക്കുവാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും  ദിശാബോര്‍ഡും തയ്യാറായിക്കൊണ്ടിരിക്കുന്നു. പന്തളം വലിയപാലം, തൂക്ക്പാലം എന്നിവിടങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച തുകകൊണ്ട് തിരുവാഭരണം സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം, ക്ഷേത്ര സോപാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സിസിടിവി  ക്യാമറ സ്ഥാപിച്ചു. ക്ഷേത്ര അഡമിനിസ്‌ട്രേറ്ററുടെ റൂമിലാണ് സി സി ടി വി ക്യാമറകള്‍ ഏകോപിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഹൗമാക്‌സ് ലൈറ്റ് സ്ഥാപിച്ചു. ഉത്സവപ്രതീതിയുയര്‍ത്തി ക്ഷേത്രത്തിലേക്കുള്ള വഴികള്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു കഴിഞ്ഞു.  ആറിന് കുറുകെ സ്ഥാപിക്കേണ്ട സംരക്ഷണവല മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് നിര്‍മ്മിക്കേണ്ടത്.  ജലനിരപ്പ് ഉയര്‍ന്നത് മൂലം നിര്‍മ്മാണപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി ആണ് അന്നദാനം നടത്തുന്നത്.  മുന്‍വര്‍ഷങ്ങളില്‍ ഉപദേശക സമിതി പൊതുജനങ്ങളില്‍ നിന്നും സാമ്പത്തികം ശേഖരിച്ചായിരുന്നു അന്നദാനം നടത്തിയിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഉപദേശക സമിതിയുടെ സഹകരണത്തോടെ ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.