ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രം സന്ദര്‍ശിച്ചു

Sunday 16 November 2014 11:15 pm IST

പന്തളം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്ന സാഹചര്യത്തില്‍ പന്തളത്തെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തിയത്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അശോക് കുമാര്‍, ഉപദേശകസമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് കുമാര്‍, സെക്രട്ടറി അഭിലാഷ് രാജ്, പഞ്ചായത്ത് മെമ്പര്‍ എസ്.അനില്‍കുമാര്‍ എന്നിവര്‍ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സ്വീകരിച്ചു. രാജപ്രതിനിധിയെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന പല്ലക്ക് വാഹക സംഘത്തിലുള്ള പതിനെട്ട് പേര്‍ക്ക് നല്‍കുന്ന ദേവസ്വം അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരം നിര്‍വ്വാഹകസമിതി ഭാരവാഹികള്‍ നിവേദനം നല്‍കി. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം വിളിച്ച് ചേര്‍ത്ത് സുഗമമായ സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.