ഇനി ശരണംവിളികളുടെ നാളുകള്‍

Monday 17 November 2014 12:55 am IST

കൊച്ചി: മണ്ഡലവ്രതാരംഭത്തിന് ഇന്ന് തുടക്കം കുറിക്കുന്നതോടെ നാടും നഗരവും ഇനി ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം മണ്ഡലമഹോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല ചിറപ്പും പ്രത്യേക പൂജകളും ക്ഷേത്രങ്ങളില്‍ നടക്കും. പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ദശാവതാരം മുഴുക്കാപ്പ് ചന്ദനം ചാര്‍ത്തല്‍, ഡിസംബര്‍ 2 ന് രാവിലെ 4.30 ന് അഷ്ടാഭിഷേകം, 10 മുതല്‍ സംഗീതോത്സവം, 12 ന് പ്രസാദ ഊട്ട്, പുഷ്പാഭിഷേകം, 10 ന് ഏകാദശി വിളക്ക് എന്നിവ നടക്കും. വടക്കേക്കര ഹിന്ദുമത ധര്‍മപരിപാലന സഭ വക മൂത്തകുന്നം നാരായണ മംഗലം ക്ഷേത്രത്തില്‍ ചിറപ്പിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6.30 ന് അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികളുടെ പ്രഭാഷണം ഉണ്ടായിരിക്കും. കോട്ടുവള്ളിക്കാവ് ഹിന്ദുമതയോഗക്ഷേമ സഭ വകആലുങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ചിറപ്പ് ഭാഗവതോത്തംസം അഡ്വ.ടി.ആര്‍.രാമനാഥന്‍ ഉദ്ഘാടനം ചെയ്യും. പെരുവാരം മഹാദേവക്ഷേത്രം, പെരുവാരം ശ്രീരാമ-ആജ്ഞനേയ ക്ഷേത്രം തിരുമുപ്പം മഹാദേവ ക്ഷേത്രം, കെടാമംഗലം വാണീവിഹാരം തിരുമുപ്പം മഹാദേവ ക്ഷേത്രം, കെടാമംഗലം വാണിവിഹാരം ശ്രീസരസ്വതി ഭദ്രകാളി ക്ഷേത്രം, സാധുപ്രഭാ സമാജം, ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെട്ടിക്കാട് ഭഗവതി സേവാ സഭ ക്ഷേത്രം, വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം, ചാത്തനാട് ശ്രീഭുവനേശ്വരി ക്ഷേത്രം, പെരുമ്പടന്ന ശിവക്ഷേത്രം, കുടിയാക്കുളങ്ങര ഭഗവതി ക്ഷേത്രം, കാളികുളങ്ങര ഭഗവതി ക്ഷേത്രം, നന്ത്യാട്ടുകുന്നം അയ്യപ്പ സ്വാമി ക്ഷേത്രം, മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നന്ദികുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.