നെടുമ്പാശേരി: നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി.
കരിപൂരില്‍ നിന്നും കൊച്ചിലേക്കു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇതേതുടര്‍ന്ന് നാല് പേരെ കസ്റ്റഡിയിലെടുത്തു.
ബഹ്റിനില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം ഇറക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ അവിടെ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെ പദ്ധതി മാറ്റുകയായിരുന്നു.
കൊച്ചിയിലേക്ക് ആഭ്യന്തര വിമാനമായി എത്തുന്ന ഈ വിമാനത്തിലേക്ക് നാലുപേരെ യാത്രക്കാരെന്ന വ്യാജേന സ്വര്‍ണം കടത്താന്‍ നിയോഗിക്കുകയായിരുന്നു. സ്വര്‍ണം വിഴുങ്ങിയാണ് കൊച്ചിയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഡി.ആര്.ഐയ്ക്ക് ഇതിനോടകം ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ നെടുമ്പാശേരിയില്‍ വന്നിറങ്ങിയപ്പോള്‍ പിടികൂടിയത്.
അതിനിടെ മറ്റൊരു കേസില്‍ പാന്റിനകത്ത് പ്രത്യേക അറ നിര്‍മ്മിച്ച് അതില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 373 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
ഷാര്‍ജയില്‍ നിന്നും എയര്‍അറേബ്യ വിമാനത്തിലെത്തിയ തിരുച്ചിറപ്പിളളി സ്വദേശി അബ്ദുള്‍റഹ്മാനാണ് ഇത്തരത്തില്‍ മൂന്ന് സ്വര്‍ണമാലകള്‍ ഒളിപ്പിച്ചത്. പാന്റിനോട് ചേര്‍ത്ത് തിരിച്ചറിയാത്ത രീതിയില്‍ അറ തുന്നിച്ചേര്‍ത്ത ശേഷം ബെല്റ്റു ധരിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: