സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവച്ചു

Monday 17 November 2014 4:58 pm IST

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കായികാദ്ധ്യാപകര്‍ നടത്തുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച്ച മുതല്‍ നടക്കേണ്ടിരുന്ന അമ്പെത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള മാറ്റിവച്ചു. നാളെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബുമായുള്ള  ചര്‍ച്ചയ്ക്കു ശേഷം പുതിയ തീയതി പ്രഖ്യാപിക്കും. ഇന്ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജില്ലാ കായികമേള അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഡി.പി.ഐയുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി എത്തിയ കായിക വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.