ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി

Monday 17 November 2014 7:39 pm IST

ആലപ്പുഴ: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ചെങ്ങന്നൂര്‍ കാരയ്ക്കാട് കടപ്പുരയില്‍ വീട്ടില്‍ പി.എം. ലില്ലിക്കുട്ടിയാണ് റാന്നി സ്വദേശിയായ മോളിക്കുട്ടിക്കും മകള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ദുബായില്‍ ആരംഭിക്കുന്ന കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 29 പേരില്‍ നിന്ന് 15, 000 രൂപ മുതല്‍ 40,000 രൂപ വരെ ഇവര്‍ വാങ്ങിയതായാണ് ലില്ലിക്കുട്ടി പറയുന്നത്. 2012ലായിരുന്നു പണം വാങ്ങിയത്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന തന്റെ ഭര്‍ത്താവിന്റെയും മൂത്തമകന്റെയും വിസ കാന്‍സല്‍ ചെയ്യിച്ച് നാട്ടില്‍ വരുത്തിയ മോളിക്കുട്ടി കൂടുതല്‍ ശമ്പളമുള്ള ജോലി ഇവര്‍ക്ക് വാഗ്ദാനവും ചെയ്തിരുന്നു. കൂടാതെ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്റെ ബന്ധുക്കളായ 12 പേരുള്‍പ്പെടെ 29 പേരില്‍ നിന്ന് പണം കൈപ്പറ്റി. എന്നാല്‍ വിസ നല്‍കുകയോ നല്‍കിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഒരു തവണ വിസ ശരിയായിയെന്നു പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിളിപ്പിച്ചെങ്കിലും മോളിക്കുട്ടി ഇവിടെയെത്തിയില്ല. ആലുവയിലെ ഫഌറ്റില്‍ ഇവരുടെ മകള്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയ ഉദ്യോഗാര്‍ത്ഥികളോട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ജോലി ഉടന്‍ നല്കാമെന്നും വിസ ഉടനെ വരുമെന്നും പറഞ്ഞു സമാധാനിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ വിസ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. നേരത്തെയും ഇവര്‍ ഇത്തരത്തില്‍ കബളിപ്പിക്കലുകള്‍ നടത്തിയിട്ടുണ്ടെന്നറിയാന്‍ കഴിഞ്ഞതായും ലില്ലിക്കുട്ടി പറഞ്ഞു. ഇതിനിടെ ചിലരുടെ പണം ഇവര്‍ തിരികെ നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ടെന്നും ലില്ലിക്കുട്ടി പറഞ്ഞ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.