'അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി' പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Monday 17 November 2014 8:50 pm IST

പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ച ‘അമൃത ഹെല്‍ത്ത് കെയര്‍
ആശുപത്രി’ ദേവസ്വം മന്ത്രി ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മണ്ഡല മകരവിളക്കിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ  നേത്യത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ‘അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി’  പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപം കൊളുത്തി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി തുരിയാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും, മരുന്നും കൂടാതെ പാരമെഡിക്കല്‍ സ്റ്റാഫ്, സന്നദ്ധസേവകര്‍ എന്നിവരുടെ സേവനങ്ങളും ഭക്തന്മാര്‍ക്ക് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.