മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ശ്രീലങ്കക്കെതിരായ പരമ്പര തുടങ്ങുന്നതിന് മൂന്നാം സ്ഥാനത്തായിരുന്നും ടീം ഇന്ത്യ. എന്നാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയതോടെ 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. 115 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 114 പോയിന്റുള്ള ഓസ്ട്രേലിയയാണ് മൂന്നാമത്.
ശ്രീലങ്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാന്, ന്യൂസിലാന്റ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് നാല് മുതല്‍ എട്ട്വരെയുള്ള സ്ഥാനങ്ങളില്‍.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി ഒരു സ്ഥാനം മുന്നോട്ട് കയറിയത്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് ഏകദിന റാങ്കിംഗില്‍ ഒന്നാമത്. ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തില്‍ 264 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മ്മ 18 സ്ഥാനം മെച്ചപ്പെടുത്തി 15-ാമനായി. പട്ടികയില്‍ ശിഖര്‍ ധവാന് അഞ്ചാം സ്ഥാനത്തും ധോണി ഏഴാം സ്ഥാനത്തുമാണ്.
ബൗളര്‍മാരില്‍ ഭുവനേശ്വര്‍കുമാര്‍ എട്ടാം സ്ഥാനത്തും അശ്വിന് പത്താം സ്ഥാനത്തും നില്ക്കുന്നു. പാക്കിസ്ഥാന്റെ സയീദ് അജ്മലും വിന്‍ഡീസ് ബൗളര്‍ സുനില്‍ നരേയ്നുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: