മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്സിയും ഗോവ എഫ്സിയും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് പിഴക്കുകയായിരുന്നു.
പന്തടക്കത്തില്‍ മികച്ചുനിന്നത് മുംബൈ താരങ്ങളായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പോസ്റ്റ് ലക്ഷ്യമാക്കി പറത്തിയത് ഗോവയായിരുന്നു. അവര്‍ പായിച്ച 18 ഷോട്ടുകളില്‍ 13 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും മുംബൈ ഗോളയുടെ ഉജ്ജ്വല ഫോമിന് മുന്നില്‍ അവയെല്ലാം നിഷ്ഫലമായി. അതേസമയം മുംബൈ താരങ്ങള്‍ക്ക് നാല് തവണമാത്രമാണ് ഗോവ എഫ്സി പോസ്റ്റ് ലക്ഷ്യം വെക്കാന്‍ കഴിഞ്ഞത്. മുംബൈ സിറ്റി എഫ്സിയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: