ശാസ്ത്രമേളക്ക് തുടക്കം

Monday 17 November 2014 10:09 pm IST

കൊട്ടാരക്കര: കൗമാര ശാസ്ത്രകാരന്‍മാര്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രതിഭയുടെ മാറ്റുരക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കൊട്ടാരക്കരയില്‍ തുടക്കമായി.ബോയ്‌സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനന്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജഗദമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലാസലീംലാല്‍, ജേക്കബ്ബ് വര്‍ഗീസ് വടക്കടത്ത്, വിദ്യാ‘്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല, ഡോ. വത്സലാമ്മ എന്നിവര്‍ സംസാരിച്ചു. മൂന്ന് സ്‌കൂളുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ബോയ്‌സ് സ്‌കൂളില്‍ നടന്ന ഗണിതശാസ്ത്രമേളയില്‍ 34 ഇനങ്ങളിലായി  916 വിദ്യാര്‍ത്ഥികളും,  തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച്എസില്‍ നടന്ന സാമൂഹ്യശാസ്ത്രമേളയില്‍ 23 ഇനങ്ങളിലായി 1200 പേരും, മര്‍ത്തോമ സ്‌കൂളില്‍ നടന്ന ഐടിമേളയില്‍ 14 ഇനങ്ങളിലായി 336 പ്രതി‘കളും മാറ്റുരച്ചു. വിവരസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്ത് ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായാണ് എല്ലാ മത്സരങ്ങളും നടത്തുന്നത്. െ്രെപമറി വിഭാഗത്തിന് ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ് എന്നിവയിലും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, വെബ് ഡിസൈന്‍,ഐ.ടി പ്രോജക്റ്റ് എന്നിവയിലും ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ വിഭാഗങ്ങള്‍ക്ക്  ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍  എന്നിവയിലുമാണ് മത്സരങ്ങളാണ് നടന്നത്. സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.ഡിജിറ്റല്‍ പെയിന്റിംഗ് മത്സരങ്ങള്‍ ജിമ്പ്, എക്‌സ് പെയിന്റ് എന്നീ  സോഫ്റ്റ്‌വെയറുകളിലാണ് തയ്യാറാക്കിയത്.  ഹയര്‍സെക്കണ്ടറി വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍  24 കുട്ടികളാണ് പങ്കെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ ആയിരുന്നു വിഷയം. പരിസ്ഥിതി സമരങ്ങളും ബാര്‍ വിരുദ്ധ സമരവും തുടങ്ങി കിസ് ഓഫ് ലവ്  സമരം വരെ കുട്ടികളുടെ സജീവ സര്‍ഗവിചാരണയ്ക്ക് വിധേയമായി. കാട്ടരുവി എന്ന വിഷയത്തിലായിരുന്നു യു.പി വിഭാഗത്തിലെ ഡിജിറ്റല്‍ കലാകാരന്മാരുടെ കര വിരുത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടന്ന മലയാളം ടൈപ്പിംഗ് മത്സരം അത്യന്തം ആവേശകരമായിരുന്നു. തനതു ലിപിയില്‍ അനായാസേന ടൈപ്പ് ചെയ്തു മുന്നേറിയ കുട്ടികളുടെ കാഴ്ച സാങ്കേതിക വിദ്യയെ നമ്മുടെ മാതൃഭാഷ കീഴടക്കുന്നതിന് മാതൃകയായി. മലയാളം തനതു ലിപിയും മലയാളം അക്കങ്ങളുമൊക്കെ ഇവര്‍ക്ക് ചിര പരിചിതം. മലയാളം വിക്കി സംരം‘ങ്ങളിലെ സജീവ പങ്കാളികള്‍ കൂടിയായിരുന്നു പല വിദ്യാര്‍ത്ഥികളും.  ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ആയിരം പഴഞ്ചൊല്ലും കെ.സി. കേശവപിള്ളയുടെ സുഭാഷിത രത്‌നാകരവും തുടങ്ങി  നിരവധി വിലപ്പെട്ട മലയാള ഗ്രന്ഥങ്ങള്‍ വിശ്വ വലയിലെത്തിച്ച കുട്ടികളില്‍ ഭാവി ഡിജിറ്റല്‍ മലയാളം സുരക്ഷിതമാണെന്നുറപ്പിക്കാവുന്ന മത്സരങ്ങളാണ് ഈ ഇനത്തില്‍ നടന്നത്.  ശാസ്ത്രമേള ഇന്ന് രാവിലെ 9 മുതല്‍  തൃക്കണ്ണമംഗല്‍ എസ്‌കെവി എച്ച് എസ്എസില്‍ നടക്കും. പ്രവൃത്തി പരിചയമേള ബോയ്‌സ് സ്‌കൂള്‍, ടൗണ്‍ യുപിഎസ്, ഗേള്‍സ് സ്‌കൂള്‍, ഡയറ്റ്, യു ഐ റ്റി സെന്റര്‍ എന്നിവിടങ്ങളിലായി നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.